ചെങ്കള പഞ്ചായത്തിലെ പാണാര്‍കുളം ശുചീകരണം നോയിഡ ‘പ്രത്യേക സാമ്പത്തിക മേഖല ഡെവലപ്‌മെന്റ് കമ്മീഷണറും ജല്‍ ശക്തി അഭിയാന്‍ ചീഫ് നോഡല്‍ ഓഫീസറുമായ ബിപിന്‍ മേനോന്‍ ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്തിലെ വീടുകളിലേക്ക് നല്‍കുന്ന ബയോബിന്‍ വിതരണം ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറും നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ പി ജയന്‍ സ്വാഗതവും മാലിന്യമുക്ത നവകേരളം എച്ച് കൃഷ്ണ നന്ദിയും പറഞ്ഞു
മാലിന്യനിര്‍മാര്‍ജനത്തില്‍ ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ബിപിന്‍ മേനോന്‍ പറഞ്ഞു രാജ്യത്തെ ഏറ്റവും മനോഹരമായ കോട്ടകളില്‍ ഒന്നായ ബേക്കല്‍ കോട്ട വൃത്തിയോടെ മനോഹരമായി സംരക്ഷിക്കുന്നത് ജില്ലാ ഭരണകൂടത്തിനു കൂടി അഭിമാനിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.അതി രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കാസര്‍കോട് താലൂക്കില്‍ ജലാശയങ്ങളുടെ സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
ചെങ്കള പഞ്ചായത്തിലെ വീടുകളില്‍ അനുവദിക്കുന്നു ബയോ ബിന്നുകള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ പറഞ്ഞു മാലിന്യങ്ങളെ ജൈവവളമാക്കി മാറ്റി പച്ചക്കറി കൃഷി ഉള്‍പ്പെടെയുള്ള കാര്‍ഷികാവശ്യങ്ങള്‍ക്ക് വീടുകളില്‍ ഉപയോഗിക്കാന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനുമായി എല്ലാവരും സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.