കാസര്‍കോട് ജില്ലയില്‍ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്ന് മുതല്‍ ഒക്ടോബര്‍ എട്ട് വരെ; മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ പങ്കെടുക്കണം

മുന്‍ഗണനാ വിഭാഗത്തില്‍പെടുന്ന മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍ അംഗങ്ങളായ മുഴുവന്‍ പേരുടെയും ഇ-കെവൈ സി മസ്റ്ററിങ് ഇന്ന് (ഒക്ടോബര്‍ മൂന്ന്) മുതല്‍ 8 വരെ നടക്കും. കാര്‍ഡില്‍ പേരു ള്ളവരെല്ലാം റേഷന്‍ കടകളിലെ ത്തി ഇ-പോസ് യന്ത്രത്തില്‍ വിരല്‍ പതിച്ച് മസ്റ്ററിങ് നടത്തണം. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ-പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയവര്‍ ചെയ്യേണ്ട തില്ലെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. ഫ്രെബ്രുവരിയിലും മാര്‍ച്ചിലും മസ്റ്ററിങ് നടത്തിയവരും ഇനി ചെയ്യേണ്ടതില്ല.

കടകളില്‍ എത്താന്‍ കഴിയാത്ത കിടപ്പുരോഗികള്‍, ശാരീരികവും മാനസികവുമായി വെല്ലുവിളി കള്‍ നേരിടുന്നവര്‍ എന്നിവരുടെ ഇ-മസ്റ്ററിങ് വീടുകളിലെത്തി നടത്തും. സൗജന്യ റേഷന്‍ ലഭി ക്കുന്നവരുടെ ഇ – കെവൈസി അപ്‌ഡേഷന്‍ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണു മറിങ് നടത്തുന്നത്. അന്ത്യോദയ (മഞ്ഞ കാര്‍ഡ്), മുന്‍ഗണന (പിങ്ക് കാര്‍ഡ്) വിഭാഗത്തിലെ അംഗങ്ങള്‍ മറിങ് നടത്തണം. എന്നാല്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ- പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചവരും ഫെബ്രുവരിയിലും മാര്‍ച്ചിലും മസറിങ് നടത്തിയവരും ഇനി ചെയ്യേണ്ടതില്ല. മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി പരിശോധിക്കാം. ഇതിനായി

https://epos.kerala.gov.in/ SRC_Trans_Int.jsp എന്ന വെബ്‌സൈറ്റില്‍ കയറി റേഷന്‍ കാര്‍ഡ് നമ്പര്‍ അടിച്ചു കൊടുക്കുക. തുടര്‍ന്ന് സബ്മിറ്റ് ചെയ്താല്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ പേരു വി വരം ലഭിക്കും. ഓരോ അംഗത്തിന്റെയും പേരി ന് നേരെ വലതു ഭാഗത്ത് അവ സാനമായി EKyc സ്റ്റേറ്റസ് കാണാം. അതില്‍ Done എന്നാണ് കാണുന്നത് എങ്കില്‍ അവര്‍ മസ്റ്ററിങ് നടത്തിയിട്ടുണ്ട് എന്നര്‍ഥം. എന്നാല്‍ Not Done എന്നാണെങ്കില്‍ ഇല്ല എന്നര്‍ഥം. അവരാണു റേഷന്‍ കടകളില്‍ പോയി മറിങ് നടത്തേണ്ടത്. ഇന്ത്യയില്‍ എവിടെവച്ചും മസ് റിങ് ചെയ്യാം. ഒരു കുടുംബത്തിലെ എല്ലാവരും ഒരേ സമയമെത്തി മസ്റ്ററിങ് നടത്തേണ്ടതില്ല. മസ്റ്ററിങിന്എത്തുമ്പോള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കരുതണം.

Leave a Reply

Your email address will not be published. Required fields are marked *