കള്ളാര്‍ മണ്ഡലം ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തിദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.

രാജപുരം:കള്ളാര്‍ മണ്ഡലം ഒന്നാം വാര്‍ഡ്‌കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തിദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ പതാക ഉയര്‍ത്തി അനുസ്മരണ പ്രഭാഷണം നടത്തി. വാര്‍ഡ് പ്രസിഡന്റ് വിജയന്‍ ചെറിയ കടവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ ടി ജി രാധാകൃഷണന്‍ നായര്‍, സുരേഷ് കൂക്കള്‍ പഞ്ചായത്തംഗം സബിത വി , മണ്ഡലം ഭാരവാഹികളായ ചന്ദ്രന്‍ നായര്‍ പാലംന്തടി, രാജേഷ് പെരുമ്പള്ളി, ശശീധരന്‍ മുടക്കട്ട്, ബൂത്ത് പ്രസിഡന്റ് സി.കെ ഉമ്മര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മണികണ്ഠന്‍, പിന്നോക്ക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വാസു പി എ , മഹിള കോണ്‍ഗ്രസ് വാര്‍ഡ് പ്രസി ശ്രീജ കുമാരന്‍ എന്നിവര്‍ സംസാരിച്ചു. അഞ്ജലികൃഷ്ണ സത്യവാചകം ചൊല്ലി കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *