ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന സി.പി.ഐ.എം പുല്ലൂര്‍ ലോക്കല്‍ സമ്മേളനത്തിന് പെരളത്ത് തുടക്കമായി.

പെരിയ : ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന സി.പി.ഐ.എം പുല്ലൂര്‍ ലോക്കല്‍ സമ്മേളനത്തിന് പെരളത്ത് തുടക്കമായി. ഉക്കിനടുക്കയിലെ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തുരിതപ്പെടുത്തുക, പുല്ലൂര്‍- എ.കെ.ജി ഗ്രന്ഥാലയ പരിസരം, എക്കാല്‍ എന്നീ സ്ഥലങ്ങളില്‍ ഹൈമാസ് ലൈറ്റ് സംവിധാനം ഏര്‍പ്പെടുത്തുക, പുല്ലൂര്‍ കോട്ടപ്പാറ റോഡ് മെക്കാഡം ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കുക, പെരളം- മഡിയന്‍ റോഡ് യാഥാര്‍ത്ഥ്യമാക്കുക.എന്നീ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. പെരളം റെഡ് യങ്‌സ് ക്ലബ്ബില്‍ വച്ച് നടന്ന സമ്മേളനത്തിന് മുതിര്‍ന്ന പാര്‍ട്ടി അംഗം പി. നാരായണന്‍ പതാക ഉയര്‍ത്തിയതോടുകൂടി തുടക്കമായി. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. പെരളം എം. കുഞ്ഞമ്പു നഗറില്‍ സി.പി.ഐ.എം കാസര്‍ഗോഡ് ജില്ല സെക്രട്ടറിയേറ്റ് മെമ്പര്‍ പി. ജനാര്‍ദ്ദനന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി. കുഞ്ഞിക്കേളു രക്തസാക്ഷി പ്രമേയവും മാടിക്കാല്‍ നാരായണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കല്‍ സെക്രട്ടറി വി. നാരായണന്‍ മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്‌മോഹനന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വക്കറ്റ് പി.അപ്പുക്കുട്ടന്‍, പി. കെ. നിഷാന്ത്, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.വി. കരിയന്‍, മൂലക്കണ്ടം പ്രഭാകരന്‍, ദേവി രവീന്ദ്രന്‍, സുനു ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.സ്വാഗതസംഘം ചെയര്‍മാന്‍ പി. നാരായണന്‍ സ്വാഗതം പറഞ്ഞു. എ. കൃഷ്ണന്‍, കെ. സീത പി. നാരായണന്‍ എന്നിവരടങ്ങിയ പ്രൊസീഡിയവും വി. നാരായണന്‍ മാസ്റ്റര്‍, ഗംഗാധരന്‍ മാസ്റ്റര്‍, എം. വി.നാരായണന്‍ എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയും യതീഷ് വാരിക്കാട്ട്, അനീഷ് കുറുമ്പാലം, എം.കൃഷ്ണകുമാര്‍ നാരായണന്‍ വിഷ്ണുമംഗലം എന്നിവരടങ്ങിയ മിനു ട്‌സ് കമ്മിറ്റിയും മാടിക്കാല്‍ നാരായണന്‍, ഹരീഷ് പപ്പന്‍, സിജു. കെ, രാജേഷ്. വി എന്നിവടങ്ങിയ പ്രമേയ കമ്മിറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *