കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ (കെ. ടി. ഡി. ഒ) കാസര്‍ഗോഡ് ജില്ല 60 -സോണ്‍ കാഞ്ഞങ്ങാട് സബ്ബ് ആര്‍.ടി.ഒ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന കള്ള ടാക്‌സികള്‍ക്കെതിരെയും അനധികൃത റെന്റ്എ കാറുകള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുക, ടാക്‌സി വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം കൃത്യമായി നടപ്പിലാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ ജി.പി.എസ് റീചാര്‍ജ് തുക കുറക്കുക കോണ്‍ട്രാക്ട് ക്യാരിയേജ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് വരുന്ന 105 രൂപ അരിയര്‍ നിര്‍ത്തലാക്കുക, ടാക്‌സി വാഹനങ്ങള്‍ക്ക് വര്‍ഷം തോറും സി. എഫ് പുതുക്കാനുള്ള ദിവസങ്ങള്‍ വെട്ടിക്കുറച്ചത് പഴയ രീതിയിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ കാസര്‍ഗോഡ് ജില്ല 60- സോണ്‍ കാഞ്ഞങ്ങാട് സബ് ആര്‍.ടി.ഒ ഓഫീസിന് മുന്നില്‍ ധര്‍ണ സമരം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് കെ. ഉമേഷ് ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു. ശശി പാണത്തൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിനീഷ് തൃക്കരിപ്പൂര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടോമി ഭീമനടി, ബഷീര്‍ വെള്ളരിക്കുണ്ട്, ശ്രീധരന്‍ ഉദുമ, കുഞ്ഞിരാമന്‍ പാലക്കുന്ന് എന്നിവര്‍ സംസാരിച്ചു. അസ്ലം കാഞ്ഞങ്ങാട് സ്വാഗതവും മോഹനന്‍ മാണിക്കോത്ത് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *