മാതൃസമിതിയുടെ സ്‌നേഹ സംഗമത്തില്‍ വയോധികരെ ആദരിച്ചു

പാലക്കുന്ന് :ലോക വയോദിനാ ഘോഷത്തിന്റെ ഭാഗമായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഉദുമ തെക്കേ ക്കര മാതൃസമിതി സ്‌നേഹസംഗമം നടത്തി. പ്രാദേശിക പരിധിയിലെ നൂറോളം വയോജനങ്ങളെ ആദരിച്ചത് വേറിട്ട അനുഭവമായി. ക്ഷേത്ര മാതൃ സമിതി പ്രസിഡന്റ് മിനി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.തെക്കേക്കര മാതൃസമിതി പ്രസിഡന്റ് ജയന്തി അശോക് അധ്യക്ഷത വഹിച്ചു.

ക്ഷേത്ര ഭരണസമിതി ട്രഷറര്‍ പി.വി ചിത്രഭാനു, പ്രാദേശിക സമിതി പ്രസിഡന്റ് പി.വി.അശോക് കുമാര്‍,സെക്രട്ടറി പ്രഭാകരന്‍ തെക്കേക്കര, പി.വി. ഭാസ്‌കരന്‍, പി.വി.നാരായണന്‍, കാര്‍ത്യായണി ബാബു, പ്രിയ, വി.വി ബാലകൃഷ്ണന്‍, കുഞ്ഞിരാമന്‍, ഉഷ രത്‌നാകരന്‍, ശ്രീസ്ത രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ശ്രീകല രാജേഷ് ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *