പനത്തടി പഞ്ചായത്ത് :അരിപ്രോഡ് വയോജന പകല്‍ വിശ്രമ കേന്ദ്രത്തിന്റെ 10-ാം വാര്‍ഷികം ആഘോഷിച്ചു.

രാജപുരം: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം നടത്തിവരുന്ന വയോജന വാരാചരണത്തിന്റെ ഭാഗമായി ഫോറം പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അരി പ്രോഡ് വയോജന പകല്‍ വിശ്രമ കേന്ദ്രത്തിന്റെ 10-ാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. ഫോറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആര്‍ സൂര്യനാരായണ ഭട്ടിന്റെ അദ്ധ്യക്ഷതയില്‍ പനത്തടി ഗ്രാമപഞ്ചായത്തംഗം സമിതിയംഗം കെ.ജെ ജയിംസ് ഉദ്ഘാടനം ചെയ്തു.

ശ്യാമള കൃഷ്ണന്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് മുഖ്യാതിഥിയായി , മൈക്കിള്‍ എം പൂവത്താനി, ആര്‍ മോഹന്‍ കുമാര്‍, വി എസ് വിനോദ് കുമാര്‍, സജി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പ്രമോഷനോടു കൂടി സ്ഥലം മാറിപോകുന്ന സിസ്റ്റര്‍ ധന്യയ്ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ബളാംതോട് യൂണിറ്റിലെ മുതിര്‍ന്ന അംഗം എ ദ മോദരന്‍ പിള്ളയെയും ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി എന്‍ ചന്ദ്രശേഖരന്‍ നായര്‍ സ്വാഗതവും, ശ്രീജ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *