നീലേശ്വരം : നഗരസഭയുടെ വാര്‍ഷിക പദ്ധതി പ്രകാരം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണിച്ചര്‍ വിതരണം ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. 21 വിദ്യാര്‍ത്ഥികള്‍ക്കാണ് മേശയും കസേരയും അനുവദിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ അറിഞ്ചിറ സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ പി. പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ വി. ഗൗരി, ടി പി ലത, പി ഭാര്‍ഗവി , കൗണ്‍സിലര്‍മാരായ കെ മോഹനന്‍, പി സുഭാഷ് , കെ. വി ശശികുമാര്‍, സൂപ്രണ്ട് സുധീര്‍ തെക്കടവന്‍ എന്നിവര്‍ സംസാരിച്ചു. പട്ടികജാതി വികസന ഓഫീസര്‍ സതീഷ് കുമാര്‍ നന്ദി പറഞ്ഞു.