ഉദുമ പടിഞ്ഞാര്‍ അയ്യപ്പ ഭജന മന്ദിരം പ്രതിഷ്ഠാദിന വാര്‍ഷികം 27ന്

പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍ അയ്യപ്പ ഭജന മന്ദിരം ഏഴാം പ്രതിഷ്ഠാദിന വാര്‍ഷികാഘോഷം തിങ്കളാഴ്ച്ച നടക്കും. പുലര്‍ച്ചെ ഗണപതി ഹോമത്തിന് ശേഷം ശ്രീഭദ്രകാളിക്ക് പത്മമിട്ട് പൂജ. 6ന് ഹരിനാമകീര്‍ത്തന പാരായണം (ഗംഗാധരന്‍ പള്ളം), 7ന് ഭജന (ഒദവത്ത് ചൂളിയാര്‍ ഭഗവതി ക്ഷേത്ര ഭജന സമിതി), 8ന് ഭജന (സരിഗമ ഗ്രൂപ്പ് പാലക്കുന്ന്), 9ന് ലളിതാ സഹസ്രനാമ സ്‌ത്രോത്ര പാരായണം (സംയുക്ത സത് സംഗ സമിതി പാലക്കുന്ന്), 11ന് ആധ്യാത്മിക പ്രഭാഷണം (കൊപ്പല്‍ ചന്ദ്രശേഖരന്‍). മധ്യാഹ്നപൂജയ്ക്ക് ശേഷം അന്നദാനം.

3ന് ഭജന (മാന്യംകോട് മഹാവിഷ്ണു ശാസ്താ ക്ഷേത്ര ഭജന സമിതി), 4.30ന് വിളക്ക്പൂജ. 7ന് ഭജന (എരോല്‍ക്കാവ് വൈഷ്ണവി ഭഗവതി ക്ഷേത്ര ഭജന സമിതി) 8ന് ഭജന (പടിഞ്ഞാര്‍ അയ്യപ്പ മന്ദിര ഭജന സമിതി). 9ന് മംഗളാരതിയോടെ സമപനം. വിളക്ക് പൂജയ്ക്ക് ഞായറാഴ്ച 6നകം പേര് നല്‍കണം. നിലവിളക്ക്, കൊടിയില, അര്‍ച്ചന പുഷ്പങ്ങള്‍ കൊണ്ടുവരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *