ഉദയപുരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഒക്ടോബര്‍ 11, 12, 13 തിയ്യതികളില്‍

രാജപുരം: ഉദയപുരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഒക്ടോബര്‍ 11, 12 13 തിയ്യതികളില്‍ . 11 ന് ( ദുര്‍ഗ്ഗാഷ്ടമി ) രാവിലെ 5.30 ന് നട തുറക്കന്‍ ഗണപതി ഹോമം, 10 മണിക്ക് സര്‍വ്വൈശ്വര്യ വിളക്ക് പൂജ, 12.30 ന് മഹാപൂജ. വൈകുന്നേരം 6.45 ന് ഗ്രന്ഥം പൂജയ്ക്ക് വെയ്ക്കല്‍.12 ന് ( മഹാനവമി ) രാവിലെ 5.30 ന് നടതുറക്കല്‍ ഗണപതി ഹോമം, 6.30 മുതല്‍ വാഹന പൂജ ,ഉച്ചയ്ക്ക് 12.30 മഹാപൂജ, വൈകുന്നേരം ദീപാരാധന അത്താഴപൂജ. 13 ന് (വിജയദശമി ) രാവിലെ 5.30 ന് നടതുറക്കന്‍ ഗണപതിഹോമം 7 മണി മുതല്‍ വിദ്യാരംഭം 8.30 മുതല്‍ ഗ്രന്ഥപൂജ, 12.30 ന് മഹാപൂജ തുലാഭാരം 7.30 ന് അത്താഴ പൂജ. എല്ലാ ദിവസവും അന്ന ദാനം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *