കുണിയ: ബേക്കല്‍ സബ് ജില്ല കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവ ലോഗോ പ്രകാശനം ചെയ്തു. കുണിയ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ചു നടന്ന ചടങ്ങില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷനാണ് ലോഗോ പ്രകാശനം നടത്തിയത്. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പള്‍ ജേക്കബ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടി എ പ്രസിഡന്റ് ഹാരിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ് എം സി ചെയര്‍മാന്‍ ഷാഫി, പുല്ലൂര്‍ പെരിയ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിദ റാഷിദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ച ചടങ്ങിന് സ്‌കൂള്‍ ഹെഡ് മിസ്ട്രസ് സബിത നന്ദി പറഞ്ഞു. ഒക്ടോബര്‍ 18,19 തീയ്യതികളിലായിട്ടാണ് കുണിയ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മേള നടക്കുന്നത്.