ഭാഗികമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയ ചാമുണ്ഡിക്കുന്ന് ചാലിങ്കാല്‍ റോഡ് പൂര്‍ണ്ണമായും മെക്കാഡം ടാറിങ് ചെയ്തു ഗതാഗത യോഗ്യമാക്കണം; സി.പി.ഐ.എം ചിത്താരി ലോക്കല്‍ സമ്മേളനം.

വേലാശ്വരം : തമിഴ്‌നാട്ടിലെ മധുരയില്‍ വച്ച് നടക്കുന്ന സി.പി.ഐ.എം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ചിത്താരി ലോക്കല്‍ സമ്മേളനം പാണംതോട് ബി. ബാലകൃഷ്ണന്‍ നഗറില്‍ നടന്നു. ഭാഗികമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയ ചാമുണ്ഡിക്കുന്ന് ചാലിങ്കാല്‍ റോഡ് പൂര്‍ണ്ണമായും മെക്കാഡം ടാറിങ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.മുതിര്‍ന്ന പാര്‍ട്ടി അംഗം പി. കാര്യമ്പു പതാക ഉയര്‍ത്തിയതോടുകൂടി സമ്മേളനത്തിന് തുടക്കമായി. പതാക ഗാനാലാപനവും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ഇതോടൊപ്പം നടന്നു. സി.പി.ഐ.എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അംഗം സി. ജെ. സജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം എസ്. ശശിയും അനുശോചന പ്രമേയം കെ. വി. സുകുമാരനും അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്‌മോഹനന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വക്കറ്റ് പി. അപ്പുക്കുട്ടന്‍, പി.കെ. നിഷാന്ത്, ഏരിയ കമ്മിറ്റി അംഗങ്ങളായ എം..പൊക്ലന്‍, ദേവി രവീന്ദ്രന്‍,കാറ്റാടി കുമാരന്‍, ടി.വി.കരിയന്‍, എ.കൃഷ്ണന്‍, പി. ദാമോദരന്‍ കെ. സബീഷ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി പി.കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ. പവിത്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പി. രാധാകൃഷ്ണന്‍ കണ്‍വീനറായി ടി.ശോഭ, എം.മുഹമ്മദ് കുഞ്ഞി, കെ.ചൈത്ര എന്നിവരടങ്ങിയ പ്രസീഡിയവും പി. കെ. പ്രജീഷ് കണ്‍വീനറായി ഗംഗാധരന്‍, അനീഷ് കെ എന്നിവരടങ്ങിയ മിനുട്‌സ് കമ്മിറ്റിയും കെ.പവിത്രന്‍ കണ്‍വീനറായി ഷനില്‍,, കെ.സുമതി ജിതിന്‍, പി.കെ. പ്രകാശന്‍, കെ ചന്ദ്രന്‍ ജ്യോതിഷ്, സരള.സി, മാധവന്‍.ബി എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും എ. ഗംഗാധരന്‍ കണ്‍വീനറായി ശാന്തകുമാരി. ടി വിജയന്‍, എ.ലക്ഷ്മി എന്നിവരടങ്ങിയ രജിസ്‌ട്രേഷന്‍ കമ്മിറ്റിയും പി. കൃഷ്ണന്‍, എ. പവിത്രന്‍ മാസ്റ്റര്‍, പി. കാര്യമ്പു എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു .ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം വേലാശ്വര ത്തു നിന്നും ആരംഭിക്കുന്ന ബാന്‍ഡ് മേളം, പ്രകടനം എന്നിവയോടുകൂടി ശനിയാഴ്ച വൈകിട്ട് 4.30ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *