പാലക്കുന്ന് : പാലക്കുന്ന് പള്ളത്തില്‍ സംസ്ഥാന പാതയില്‍ നടന്നുവരുന്ന കലുങ്ക് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റിയ പൈപ്പ് ശനിയാഴ്ച പുനഃസ്ഥാപിച്ചു. മുറിച്ചു മാറ്റിയ പൈപ്പ് ആര് പുനഃസ്ഥാപിക്കുമെന്ന തര്‍ക്കത്തില്‍ ഒരാഴ്ചയായി പള്ളം, പാലക്കുന്ന് പ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇടപെട്ടതിനെ തുടര്‍ന്ന് കരാറുകാരന്റെ ചെലവില്‍ കാഞ്ഞങ്ങാട് ജല അതോറിറ്റിയുമായി ബന്ധപ്പെട്ടവര്‍ പാലക്കുന്നില്‍ എത്തി പൈപ്പ് പണി പൂര്‍ത്തിയാക്കുകയായിരുന്നു. എങ്കിലും കുടിവെള്ളം വീടുകളില്‍ എത്താന്‍ ഞായറാഴ്ച വരെ കാത്തിരിക്കേണ്ടി വരും.