പാലക്കുന്ന് കഴകം വയനാട്ടുകുലവന്‍ തറവാടുകളില്‍ ‘പുതിയൊടുക്കല്‍’

പാലക്കുന്ന് : കഴക പരിധിയിലെ ഏതാനും വയനാട്ടുകുലവന്‍ തറവാടുകളിലും ദേവസ്ഥാനങ്ങളിലും പുതിയൊടുക്കല്‍ (പുത്തരി കൊടുക്കല്‍ ) അടിയന്തിരങ്ങള്‍ക്ക് തീയതി നിശ്ചയിച്ചു. ഇതിനായി കല്പിത ദിവസങ്ങളില്ലെങ്കിലും പത്താമുദയം കഴിഞ്ഞതോടെ, അതത് തറവാടുകള്‍ക്കും കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ട വെളിച്ചപ്പാടന്മാര്‍ക്കും സ്വീകാര്യമായ ദിവസം കണ്ടെത്തുന്നതാണ് രീതി. വിഷുവിന് മുന്‍പേ പുതിയൊടുക്കല്‍ പൂര്‍ത്തിയാക്കണമെന്നാണ് ചട്ടം.

പുതിയൊടുക്കലിന് മുന്നോടിയായി ഏതാനും ദിവസം മുന്‍പ് കുലകൊത്തല്‍ നടക്കും. മുന്നൊരുക്കങ്ങള്‍ മാസം മുന്‍പേ തുടങ്ങുമെങ്കിലും സന്ധ്യമുതല്‍ അര്‍ധരാത്രിക്കകം ചടങ്ങുകള്‍ പൂര്‍ത്തിയാകും. ചുട്ടെടുത്ത അട പ്രസാദമായി നല്‍കും. ഭക്ഷണം കഴിച്ച് എല്ലാവരും പിരിയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നേര്‍ച്ചയായി ‘കുറത്തിക്ക് കൊടുക്കലും’ ‘കൈവീതും’ നടത്താം.

പാലക്കുന്ന് കഴകത്തില്‍ ഡിസംബര്‍ 31വരെ തീയതി നിശ്ചയിച്ച വയനാട്ടുകുലവന്‍ തറവാടുകള്‍

ബാര മുല്ലച്ചേരി മഞ്ഞളത്ത് തറവാട്: നവംബര്‍ 23.
പാക്കം പൂക്കോട്ട് തറവാട് : നവംബര്‍ 30
തെക്കേക്കര ചട്ടഞ്ചാല്‍ ചോയച്ചന്‍ തറവാട് : ഡിസംബര്‍ ഒന്ന്.
തെക്കേക്കര പുതിയവളപ്പ് തറവാട് : ഡിസംബര്‍ രണ്ട്. (രാവിലെ 11ന് ലളിതാസഹസ്രനാമജപവും വിഷ്ണു സഹസ്രനാമജപവും).
ഉദുമ കണ്ണികുളങ്ങര വലിയവീട് തറവാട് : ഡിസംബര്‍ 9.
കീഴൂര്‍ കാട്ടൂര്‍വളപ്പ് തറവാട് : ഡിസംബര്‍ 14.
തെക്കേക്കര കുണ്ടില്‍ തറവാട്: ഡിസംബര്‍ 25 (26ന് തെയ്യം)
എരോല്‍ പതിക്കാല്‍ തറവാട് : ഡിസംബര്‍ 25. (ജനുവരി 7ന് ഗുളികന്‍ കോലം).
ഉദുമ കോതാറമ്പത്ത് പുതിയപുര തറവാട് : ഡിസംബര്‍ 27.
ഉദുമ കണ്ണികുളങ്ങര തറവാട് : ഡിസംബര്‍ 30 (25ന് കുടുംബസംഗമം).
ചിറമ്മല്‍ വലിയ വീട് തറവാട് ഡിസംബര്‍ 31 (ജനുവരി ഒന്നിന് തെയ്യം).

Leave a Reply

Your email address will not be published. Required fields are marked *