രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ മുന്‍ പഞ്ചായത്തംഗം പരപ്പബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ജോയിന്റ് ബി ഡി ഒ മോശമായി സംസാരിച്ചതായി പോലീസില്‍ പരാതി നല്‍കിയത്.മഹാത്മ ഗാന്ധി ദേശിയ ഗ്രാമിണ തൊഴിലുറപ്പ് പദ്ധതി കള്ളാര്‍ പഞ്ചായത്തില്‍ രണ്ടാഴ്ച മുമ്പ് നടത്തിയ ബ്ലോക്ക് തല അവലോകന യോഗത്തില്‍ ക്ലാസ്സ് എടുക്കുന്നതിനിടയില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ജോയിന്റ് ബി ഡി ഒ ബിജു കുമാര്‍ മുന്‍ പഞ്ചായത്തംഗം ബി.രമയോട് മോശമായി സംസാരിച്ചു എന്നാരോപിച്ചാണ് രമ രാജപുരം പോലീസില്‍ പരാതി നല്‍കിയത്. എഴുപതോളം പേര്‍ പങ്കെടുത്ത യോഗത്തിലാണ് ഇത്തരം സംഭവം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.