രാജപുരം: കാലിച്ചാനടുക്കം കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റ് ബാലചന്ദ്രന്‍ പുഷ്പഗിരിയുടെ ഒന്നാം ചരമ വാര്‍ഷികവും അനുസ്മരണ സമ്മേളനവും കാലിച്ചാനടുക്കത്ത് സംഘടിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാലകൃഷ്ണന്‍ മാണിയൂര്‍ അധ്യക്ഷത വാഹിച്ചു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ഉല്‍ഘാടനം ചെയ്തു. ബാലചന്ദ്രന്‍ രാഷ്ട്രീയ പ്രവര്‍ത്തനം സാമൂഹിക സേവനമായി കണ്ട് പ്രവര്‍ത്തിച്ച കറകളഞ്ഞ നേതാവായിരുന്നു എന്ന് പികെ ഫൈസല്‍ ഉല്‍ഘാടനപ്രസഗത്തില്‍ പറഞ്ഞു.
കെപിസിസി മെമ്പര്‍ മീനാക്ഷി ബാലകൃഷ്ണന്‍, ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍, ഡിസിസി സെക്രട്ടറി പി വി. സുരേഷ്, മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തായന്നൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മധുസൂ ധനന്‍ ബാലൂര്‍, ലക്ഷ്മി തമ്പാന്‍, അഡ്വ. പി ഷീജ, ബാലകൃഷ്ണന്‍ വി,രാജീവന്‍ എണ്ണപ്പാറ, ആന്‍സി ചുള്ളിക്കര, ബാബു സിറിയക്ക്,പി യു മുരളിധരന്‍ നായര്‍,സോമി മാത്യു,ബേബി പുതുപറമ്പില്‍, കെ കെ യൂസഫ്, എം ചന്ദ്രന്‍, ടി പി ഫാറുഖ് , എം ജെ ബേബി എന്നിവര്‍ പ്രസംഗിച്ചു.