പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല മലയാള വിഭാഗവും കണ്ണൂര്‍ സര്‍വ്വകലാശാല ബഹുഭാഷാ പഠന കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ഫോക്ലോര്‍ ശില്‍പ്പശാല തുടങ്ങി. സബര്‍മതി ഹാളില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്തു. അറിവിനെ ശരിയായ ദിശയില്‍ നയിക്കുന്നതിന് ഇത്തരത്തിലുള്ള ശില്‍പ്പശാലകളും കൂട്ടായ്മകളും അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. എ.എം. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഫോക്ലോറും ഫോക്ലോര്‍ പഠനവും: ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ പ്രൊഫ. രാഘവന്‍ പയ്യനാട് മുഖ്യ പ്രഭാഷണം നടത്തി. മലയാളം വകുപ്പ അധ്യക്ഷന്‍ ഡോ. ആര്‍. ചന്ദ്രബോസ്, പ്രൊഫ. വി. രാജീവ്, അനശ്വര എസ് തുടങ്ങിയവര്‍ സംസാരിച്ചു. ശില്‍പ്പശാല ഇന്ന് സമാപിക്കും.