രാജപുരം:വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വകുപ്പ് കാഞ്ഞങ്ങാട് റേഞ്ചിന്റെയും റാണിപുരം വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ കാസറഗോഡ് ബേര്‍ ഡേഴ്‌സിന്റെ സഹകരണത്തോടെ റാണിപുരത്ത് ദ്വിദിന പക്ഷി നിരീക്ഷണം, ചിത്രശലഭ സര്‍വ്വെ , ചിത്രരചനാ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. റേഞ്ച് ഓഫീസര്‍ കെ.രാഹുല്‍ അദ്ധ്യക്ഷത വഹിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി സേസപ്പ , റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ , ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആര്‍ കെ രാഹുല്‍ , നാച്യുറലിസ്റ്റ് കെ എം അനൂപ് എന്നിവര്‍ പ്രസംഗിച്ചു.ഇതര സംസ്ഥാനത്തു നിന്നു മുളളവര്‍ ഉള്‍പ്പടെ അമ്പതില്‍ പരം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.