പെരിയ: കാസര്‍കോട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (കെ എസ് എസ് എസ്) കൊടവലത്തിന്റെ ഇരുപതാം വര്‍ഷ ഭാരത് ദര്‍ശന്‍ യാത്രയുടെ ഭാഗമായി കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു.നാട്ടിലെ കുട്ടികളും യുവതയും വയോജനങ്ങളും ഒരുമിച്ച് ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നടത്തി കൊണ്ടിരിക്കുന്ന ടൂര്‍ പ്രോഗ്രാമായ ഭാരത് ദര്‍ശന്‍ യാത്ര ഇപ്പോള്‍ 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമവും ആദരവും കൊടവലം കെ. എസ്. എസ് ഹാളില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ദാമോദരന്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു.കഴിഞ്ഞ വര്‍ഷങ്ങളില്‍ ടൂര്‍ പ്രോഗ്രാമുകളില്‍ പങ്കാളികളായ മുതിര്‍ന്ന പൗരന്മാരെ പൊന്നാട അണിയിച്ച് ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ കരിച്ചേരി, പി. ശശിധരന്‍ നായര്‍, വയലപ്രം നാരായണന്‍, സുധാകരന്‍, വി. ഗോപിനാഥന്‍, എം. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശാരദ ടീച്ചര്‍ സ്വാഗതവും കെ. സുകുമാരന്‍ നന്ദിയും പറഞ്ഞു