വേലാശ്വരം : രണ്ട് ദിവസങ്ങളിലായി പാണംതോട് ബി.ബാലകൃഷ്ണന്‍ നഗറില്‍ നടന്ന സി.പി.ഐ.എം ചിത്താരി ലോക്കല്‍ സമ്മേളനത്തിന് സമാപനമായി. സമ്മേളനത്തില്‍ പുതിയ ലോക്കല്‍ സെക്രട്ടറിയായി പി. കൃഷ്ണന്‍ കോടാട്ടിനെ തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി ബാന്‍ഡ് മേളത്തിന്റെയും റൂട്ട് മാര്‍ച്ചിന്റെയും അകമ്പടിയോടെ പ്രകടനവും നടന്നു. വേലാശ്വരം വിശ്വഭാരതി ക്ലബ്ബ് പരിസരത്തു നിന്നും ആരംഭിച്ച ശക്തി പ്രകടനം പൊതു സമ്മേളന വേദിയായ എ. കെ.നാരായണന്‍ നഗറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സി.പി.ഐ.എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അംഗം സി. ജെ. സജിത്ത് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി. കൃഷ്ണന്‍ കോടാട്ട് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എം. രാഘവന്‍, എ. പവിത്രന്‍ മാസ്റ്റര്‍ , ടി. ശോഭ എന്നിവര്‍ സംസാരിച്ചു ഏരിയ കമ്മിറ്റി അംഗം കെ. സബീഷ് സ്വാഗതം പറഞ്ഞു.