കാഞ്ഞങ്ങാട്: അടിയന്തിര സാഹചര്യങ്ങളില്‍ പ്രഥമ ശുസ്റൂഷ നല്‍കുന്നതിനെ സംബന്ധിച്ച് വിശദമായ വിവരണങ്ങളും പ്രായോഗിക പരിജ്ഞാനവും ഗ്രാമ സമൂഹത്തിനു നല്‍കാന്‍ കാഞങ്ങാട് ലയണ്‍സ് ക്ലബ്ബ് ഐഷല്‍ മെഡിസിറ്റിയുമായി കൈകോര്‍ത്തുകൊണ്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു. നീലേശ്വരത്തിനടുത്ത ചാമകുഴിയില്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ചാമകുഴി എ കെ ജി സ്മാരക വായന ശാല ആന്‍ഡ് ഗ്രന്ഥലയം പ്രവര്‍ത്തകര്‍ സമൂഹ നന്മയ്ക്കു വേണ്ടിയുള്ള പ്രസ്തുത പരിപാടിക്ക് വേദിയൊരുക്കി. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ലയണ്‍ ശ്യാം പ്രസാദ് പുറവങ്കര പരിപാടി ഉദ്ഘാടനം ചെയ്യുകയും പരിശീലന പരിപാടിയെ കുറിച് വിശദീകരണം നല്‍കുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ സര്‍വീസ് സംഘടനയായ ലയണ്‍സ് പ്രസ്ഥാനം മാനവരാശിയുടെ നന്മയ്ക്കു വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്നില്‍ ഉണ്ട്. വയനാട് ദുരന്തഭൂമിയില്‍ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി അനുവദിച്ചു കഴിഞ്ഞു. എ കെ ജി സ്മാരക ക്ലബ്ബ് സെക്രട്ടറി വിപിന്‍ ജോസീ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ലയണ്‍ എന്‍ അനില്‍ കുമാര്‍, ലയണ്‍ പി വി രാജേഷ്, ലയണ്‍ മധു എന്നിവര്‍ സംസാരിച്ചു. എംഐഷാല്‍ മെഡിസിറ്റിയുടെ എമര്‍ജന്‍സി ഹെഡ് ഡോക്ടര്‍ ശിവരാജ് ക്ലാസ് എടുത്തു. സീ രാജേന്ദ്രന്‍ സ്വാഗതവും ബാബു നന്ദിയും പറഞ്ഞു. പരിശീലന പരിപാടിയില്‍ 70 എഴുപതോളം ആള്‍ക്കാര്‍ പങ്കെടുത്തു