തൃക്കരിപ്പൂര്‍: മുന്‍ എം.എല്‍.എയും കാന്‍ഫെഡ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന ഭാരവാഹിയുമായിരുന്ന കെ.പി.കുഞ്ഞിക്കണ്ണന്‍ അനുസ്മരണം നടത്തി. കാന്‍ഫെഡ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നീലേശ്വരത്ത് നടന്ന അനുസ്മരണ യോഗം കാന്‍ഫെഡ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു.കാവുങ്കാല്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.പി.കെ.ചന്ദ്രശേഖരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.സി.സുകുമാരന്‍, രാഘവന്‍ മാണിയാട്ട്, കെ.വി.രാഘവന്‍, വി.വി.കൃഷ്ണന്‍, ഷാഫി ചൂരിപ്പള്ളം, പ്രൊഫ.ടി.എം.സുരേന്ദ്രനാഥ്, പാറയില്‍ അബൂബക്കര്‍ ,പി.കെ.വിനോദ്കുമാര്‍, സി.പി.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.