കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂര്‍ വീട്ടിക്കോലിലെ വിജേഷിന്റെ ഭാര്യ വിജിതയാണ് ചികിത്സാ സഹായം തേടുന്നത്
രാജപുരം: ബ്ലഡ് ക്യാന്‍സര്‍ രോഗംബാധിച്ച് ദുരിതത്തില്‍ ആയ വീട്ടമ്മയുടെ ചികിത്സാസഹായത്തിനായിനാട് കൈകോര്‍ക്കുന്നു. കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂര്‍ വീട്ടിക്കോലിലെ വിജേഷിന്റെ ഭാര്യ മുപ്പത് വയസ്സുള്ള വിജിതയാണ് രോഗബാധിതയായിരിക്കുന്നത്. അസുഖം ഭേദമാകുന്നതിന് മജ്ജ മാറ്റിവയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഈ ശസ്ത്രക്രിയയ്ക്കായി 10 ലക്ഷം രൂപയോളം ചിലവ് വരും. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബമാണ് ഇവരുടേത്. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത് വിവേക് (എട്ടാം ക്ലാസ്), വിജിനേഷ് (മൂന്നാം ക്ലാസ്), വിഘ്നേഷ് (ഒന്നാം ക്ലാസ്).
കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ചെയര്‍മാനായും, വാര്‍ഡ് മെമ്പര്‍ വി സബിത ജനറല്‍ കണ്‍വീനറായും, എസ് ടി പ്രമോട്ടര്‍ കെ ദിനേഷ് കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ച് രാജപുരം കേരള ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത്രയും ഭീമമായ തുക സമാഹരിക്കുന്നതിന് സുമനസ്സുകളുടെ സഹായം തേടുന്നതായി കമ്മിറ്റി ഭാരവാഹികളായ ചെയര്‍മാന്‍ ടി കെ നാരായണന്‍, കണ്‍വീനര്‍ കെ ദിനേശ്, കെ ദാമോദരന്‍, എം വിജിത്ത്, കെ ജ്യോതിഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
AC NO: 40663101039063
IFSC CODE: KLGB0040663
KERALA GRAMIN BANK
RAJAPURAM BRANCH