കണ്ണൂര്‍ സര്‍വ്വകലാശാല പുരുഷ വിഭാഗം ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 8,9 തിയ്യതികളില്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍

രാജപുരം: 2024-25 വര്‍ഷത്തെ കണ്ണൂര്‍ സര്‍വ്വകലാശാല പുരുഷ വിഭാഗം ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 8, 9 തിയ്യതികളില്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ വെച്ച് നടക്കും.യൂണിവേഴ്‌സിറ്റിയിലെ വിവിധ കോളേജുകളില്‍ നിന്നായി 150 ഓളം കായികതാരങ്ങള്‍ പങ്കെടുക്കും.8 ന് രാവിലെ 10 മണിക്ക് കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ബിജു ജോസഫ് ഉല്‍ഘാടനം നിര്‍വഹിക്കും. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനുഗ്രഹ് ഇ കെ അധ്യക്ഷത വഹിക്കും. ജനറല്‍ ക്യാപ്റ്റന്‍ ദര്‍ശന്‍ ബാലന്‍ കായിക വിഭാഗം മേധാവി രഘുനാഥ് പി എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള യൂണിവേഴ്‌സിറ്റി ടീമിനെ പ്രസ്തുത ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തിരഞ്ഞെടുക്കും.8 ന് രാവിലെ 9 മണിക്ക് കായികതാരങ്ങള്‍ രജിസ്‌ട്രേഷനായി യോഗ്യതാ പത്രവും കോളേജ് ഐ.ഡി കാര്‍ഡുമായി എത്തിച്ചേരേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *