നൃത്യ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് & കള്‍ച്ചറല്‍ സെന്റര്‍ കഞ്ഞങ്ങാട്:നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കലാപരിശീലന രംഗത്ത് പതിമൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന നൃത്യ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് & കള്‍ച്ചറല്‍ സെന്റര്‍ ഇരിയയുടെ കാഞ്ഞങ്ങാട് സെന്റര്‍ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിന് സമീപം അനശ്വര കോംപ്ലക്‌സില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി വി ശൈലജ, നഗരസഭ മുന്‍ കൗണ്‍സിലര്‍ ടി വി നാരായണ മാരാര്‍,കലാമണ്ഡലം നൃത്യ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് & കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ശരണ്യ എന്നിവര്‍ പങ്കെടുത്തു.ഭരതനാട്യം,മോഹിനിയാട്ടം, കുച്ചിപ്പുടി,സംഗീതം,ചിത്രരചന,വയലിന്‍,കീബോര്‍ഡ്,ഗിറ്റാര്‍,എന്നീയിനങ്ങളില്‍ വിദഗ്ധരായ അദ്ധ്യാപകര്‍ ചിട്ടയായ പരിശീലനം നല്‍കിവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *