പള്ളം വിക്ടറി ക്ലബ്ബിന്റെ 45-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണ്ണമെന്റില്‍ ആര്‍.ബി.സി പള്ളത്തിലെ ഏ.വി. രത്‌നാകരന്‍, മനോജ് നീര്‍ച്ചാല്‍ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി

പാലക്കുന്ന് : പള്ളം വിക്ടറി ക്ലബ്ബിന്റെ 45-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണ്ണമെന്റില്‍ ആര്‍.ബി.സി പള്ളത്തിലെ ഏ.വി. രത്‌നാകരന്‍, മനോജ് നീര്‍ച്ചാല്‍ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബി.എസ്.ബി.സി. പാക്കത്തിലെ കെ.എം. നിഖില്‍, ടി.ബി.ലിനേഷ് ടീം രണ്ടാം സ്ഥാനം നേടി.ബേര്‍ക്ക ബാറ്റ്‌മെന്റ് ക്ലബ്ബിലെ പി.പി. നാസര്‍, പി.ടി. സിറാജ് ടീമും , ചെര്‍ക്കള സ്മാര്‍ട്ട് സ്മാഷിലെ പി.എസ്. സനില്‍, കെ.എം. വിനീത് മൂന്നാം സ്ഥാനം പങ്കിട്ടു. വിജയികള്‍ക്ക് ട്രോഫിയും, ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.വി.കെ. ബാബു അധ്യക്ഷനായി. മുരളി പള്ളം, പി.പി. ശ്രീധരന്‍, പ്രഭാകരന്‍ തെക്കേക്കര, പി.ആര്‍. പ്രണവന്‍,പി.സി.കണ്ണന്‍ , ഏ.വി.രത്‌നാകരന്‍,ദീക്ഷിത്, വിജേഷ്എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *