പൂരക്കളി പരിശീലനം പൂര്‍ത്തിയാക്കിയവരുടെ അരങ്ങേറ്റം നടന്നു

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്ര പടിഞ്ഞാര്‍ക്കര പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ പൂരക്കളി പരിശീലനം പൂര്‍ത്തിയാക്കിയവരുടെ അരങ്ങേറ്റം നടന്നു. കളിക്കാന്‍ ആളില്ലാതെ പൂരക്കളി അന്യമായി പോകരുതെന്ന മുന്‍വിധിയോടെ പ്രായഭേദമന്യേ കൂടുതല്‍ പേരെ ഈ അനുഷ്ഠാന കായിക കലയിലേക്ക് ആകര്‍ഷിക്കാന്‍ 5 മാസം നീണ്ട പരിശീലനത്തിന് വേദി ഒരുക്കിയത് പടിഞ്ഞാര്‍ കൊപ്പല്‍ വീട് തറവാട്ടിലായിരുന്നു. അതിനായി അവിടെ പ്രത്യേക പരിശീലന കളരിയൊരുക്കിയിരുന്നു. പി.വി. കുഞ്ഞിക്കോരന്‍ പണിക്കര്‍, രാജു പണിക്കര്‍, എം. വി. ഗോപാലന്‍ എന്നിവരുടെ ശിക്ഷണത്തില്‍ 5 മുതല്‍ 48 വയസ്സ് പ്രായമായവര്‍ പരിശീലനം നേടി.’പൂരക്കളി അരങ്ങേറ്റം മേലാട്ട് 2024′ എന്ന് പേരിട്ട വേദിയില്‍ ആചാര സ്ഥാനികര്‍ നിലവിളക്ക് കൊളുത്തി. പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതി പ്രസിഡന്റ് വിനോദ് കൊപ്പല്‍ അധ്യക്ഷനായി. സെക്രട്ടറി എ. കെ.സുകുമാരന്‍, സുനീഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, പി. വി. കുഞ്ഞിക്കോരന്‍ പണിക്കര്‍, ക്ഷേത്ര വൈസ് പ്രസിഡന്റ് കെ.വി.അപ്പു, കൊപ്പല്‍ ചന്ദ്രശേഖരന്‍, കെ.വി. കുഞ്ഞിക്കോരന്‍, പി.വി. ഉദയകുമാര്‍, ശ്രീധരന്‍ പള്ളം, പ്രാദേശിക മാതൃ സമിതി സെക്രട്ടറി രമാചന്ദ്രശേഖരന്‍, മനോജ് കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. കുഞ്ഞിക്കോരന്‍ പണിക്കര്‍, എം. വി. ഗോപാലന്‍, ചെങ്കളോന്‍ കൃഷ്ണന്‍, മോഹനന്‍ ചെണ്ടാസ്, പി. വി. പുരുഷോത്തമന്‍, ബാബു കെ കുളിയന്‍, രമേശന്‍ ചുള്ളീസ് എന്നിവരെ ആദരിച്ചു.കൊട്ടയാട്ട് ചിരുകണ്ടന്റെ ഓര്‍മയ്ക്ക് കുടുബാംഗങ്ങള്‍ സമ്മാനിച്ച മേലാട്ട് അണിഞ്ഞാണ് എല്ലാവരും അരങ്ങേറ്റം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *