പാലക്കുന്ന് അംബിക കലാകേന്ദ്ര വിദ്യാര്‍ഥികളുടെ സംഗീതാര്‍ച്ചനയും അരങ്ങേറ്റവും 13ന്

പാലക്കുന്ന് :പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ കീഴില്‍ അംബിക കലാകേന്ദ്രത്തില്‍ സംഗീതാര്‍ച്ചനയും അരങ്ങേറ്റവും വിജയദശമി നാളില്‍ നടക്കും.ഭണ്ഡാരവീട്ടില്‍ 10.30ന് സംഗീതാര്‍ച്ചനയും 3 മണിക്ക് നൃത്ത വിദ്യാര്‍ഥികളുടെ അരങ്ങേറ്റവും നടക്കും. പുതിയ ബാച്ചിലേക്കുള്ള പ്രവേശനം രാവിലെ 8 മുതല്‍ ആരംഭിക്കും. ഭാരതനാട്യം, മോഹിനിയാട്ടം, കൂച്ചിപ്പുടി, കേരളനടനം, നാടോടി നൃത്തം, സെമി ക്ലാസിക്, യുവജനോത്സവ ഇനങ്ങളില്‍ കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ പുരസ്‌കാരവും വജ്രജൂബിലി ഫെലോഷിപ്പും നേടിയ എം. എം. ജിഷ ക്ലാസുകള്‍ കൈകാര്യം ചെയ്യും. കൂടാതെ ശാസ്ത്രീയ സംഗീതം, ചിത്രരചന, ഉപകരണ സംഗീതം ക്ലാസുകളിലും അന്ന് പ്രവേശനം നേടാം. മുതിര്‍ന്നവര്‍ക്കും പ്രത്യേക ക്ലാസ്സുകള്‍ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *