സംസ്‌കൃതോത്സവം/അറബിക് സാഹിത്യോത്സവം ഒഴിവാക്കാനുള്ള നീക്കം പിന്‍വലിക്കണം – സപര്യ സാംസ്‌കാരിക സമിതി

കണ്ണൂര്‍: കേരള സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതം – അറബിക് സാഹിത്യോത്സവങ്ങള്‍ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന സമിതി ആവശ്യപ്പെട്ടു .ഉപജില്ല കലോത്സവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഇറക്കിയ ഉത്തരവ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തി. നിലവില്‍ സംസ്‌കൃതോത്സവത്തില്‍ ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാമായിരുന്നു. എന്നാല്‍ പെട്ടെന്നുള്ള ഉത്തരവിലൂടെ ജനറല്‍ ഇനത്തിലും സംസ്‌കൃതോത്സവത്തിലും ചേര്‍ന്ന് മൂന്ന് ഇനങ്ങളില്‍ മാത്രമെ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. അതിനാല്‍ ഭാഷാ പഠനത്തിന് കുട്ടികള്‍ ഇല്ലാത്ത അവസ്ഥ സംജാതമാകും. കലോത്സവം തത് സ്ഥിതി തുടരാന്‍ അടിയന്തരമായി വിദ്യാഭ്യാസമന്ത്രി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.ശ്രീജിത്ത് ചീമേനി പ്രമേയം അവതരിപ്പിച്ചു.സുകുമാരന്‍ പെരിയച്ചൂര്‍, ശ്രീദേവി അമ്പലപുരം, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍,അജിത് പാട്യം, അനില്‍കുമാര്‍ പട്ടേന,വരദന്‍ മാടമന എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *