നവ കേരള മിഷന്‍ കാസര്‍കോട് ജില്ല നവകേരളം വാര്‍ത്ത പ്രകാശനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വഹിച്ചു

നവകേരളം കര്‍മ്മ പദ്ധതി 2 കാസര്‍കോട് ജില്ല ന്യൂസ് ലെറ്ററായ നവകേരളം വാര്‍ത്ത രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രകാശനം ചെയ്തു ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ചടങ്ങില്‍ ആണ് ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചുജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ മുഖ്യാതിഥിയായി വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഗീതാകൃഷ്ണന്‍ അഡ്വക്കേറ്റ് എസ് എന്‍ സരിത ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശൈലജ ഭട്ട് ജാസ്മിന്‍കബീര്‍ തദ്ദേശസ്വയംഭരണം ജോയിന്റ് ഡയറക്ടര്‍ ജയ്‌സണ്‍ മാത്യു സി പി സി ആര്‍ ഐ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഡോക്ടര്‍ സി തമ്പാന്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര മേധാവി കെ മനോജ് കുമാര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ ഗ്രാമ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു നവകേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി കെ സജീവ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *