കംപ്‌കോ മംഗലാപുരം പരപ്പ ബ്രാഞ്ച് വിദ്യാഭ്യാസ ആനുകൂല്യ ഫണ്ട് കൈമാറി

രാജപുരം: കംപ്‌കോ മംഗലാപുരം പരപ്പ ബ്രാഞ്ച് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി പ്രകാരം കാംപ്‌കോ സജീവ അംഗമായ ഇന്ദിരദേവിയുടെ മകള്‍ അശ്വിനി യാദവ്, പെരിയങ്ങാനം (Msc plant physiology) ഒന്നാം ഘട്ട ധനസഹായമായ 50,000 രൂപയുടെ ചെക്ക് കൈമാറി. കാംപ്‌കോ ഡയറക്ടര്‍മാരായ രാധകൃഷ്ണന്‍ കരിമ്പില്‍, ജയറാം സരളായ കാംപ്‌കോ റീജിനല്‍ മാനേജര്‍ ചന്ദ്ര, പരപ്പ ബ്രാഞ്ച് മാനേജര്‍ അരുണ്‍ കുമാര്‍, ഓഫീസ് സ്റ്റാഫായ ഗണേശ് ഹെഗഡെ എന്നിവര്‍ പരപ്പ ബ്രാഞ്ചില്‍ നിന്നും പ്രസ്തുത ചെക്ക് കൈമാറി. കാംപ്‌കോ അംഗങ്ങളായ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, പ്രമോദ് വര്‍ണ്ണം, മധു വട്ടിപ്പുന്ന എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *