കണ്ണൂര്‍സര്‍വ്വകലാശാലാ പുരുഷ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് : നെഹ്‌റു കോളേജ് കാഞ്ഞങ്ങാട് ജേതാക്കള്‍.

രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ വെച്ച് നടന്ന കണ്ണൂര്‍ സര്‍വ്വകലാശാലാ പുരുഷ വിഭാഗം ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നെഹ്‌റു കോളേജ് കാഞ്ഞങ്ങാട് ജേതാക്കളായി. ഡോണ്‍ ബോസ്‌കോ കോളേജ് അങ്ങാടിക്കടവ് രണ്ടാം സ്ഥാനവും, ഗുരുദേവ് കോളേജ് മാത്തിലിനെ പരാജയപ്പെടുത്തി എസ.ഇ എസ് കോളേജ് ശ്രീകണ്ഠാപുരം മൂന്നാം സ്ഥാനവും നേടി. മത്സരങ്ങള്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബിജു ജോസഫ് ഉലത്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വ്വകലാശാലാ കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജോ ജോസഫ് ട്രോഫികള്‍ വിതരണം ചെയ്തു.

കോളേജ് കായിക വിഭാഗം മേധാവി രഘുനാഥ് പി, ഡോ.സിനോജ് ജോസഫ് എന്നിവര്‍ സംസാരിച്ചു. കോളേജ് ചെയര്‍മാന്‍ അനുഗ്രഹ് ഇ. കെ സ്വാഗതവും ജനറല്‍ ക്യാപ്റ്റന്‍ ദര്‍ശന്‍ ബാലന്‍ നന്ദിയും അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടക്കുന്ന സൗത്ത് സോണ്‍ അന്തര്‍ സര്‍വകലാശാലാ മത്സരത്തിനുള്ള യൂണിവേഴ്‌സിറ്റി ടീമിനെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *