വെള്ളിക്കോത്ത് ശാസ്ത്രീയ വാദ്യകലാ പരിശീലന കളരി തുടങ്ങും

കാഞ്ഞങ്ങാട് : ചെണ്ട സര്‍വവാദ്യ കലാശാലയുടെ നേതൃത്വത്തില്‍ വാദ്യരത്നം മഡിയന്‍ രാധാകൃഷ്ണന്‍ മാരാരുടെ മേല്‍നോട്ടത്തില്‍ വെള്ളിക്കോത്ത് ഒരു വര്‍ഷം നീളുന്ന ശാസ്ത്രീയ വാദ്യകലാ പരിശീലന കളരി തുടങ്ങും.ഗുരു ശ്രീ കാളവീട് കൃഷ്ണന്‍കുട്ടി മാരാരുടെ അനുസ്മരണ ദിനമായ ഒക്ടോബര്‍ 14 നു വൈകുന്നേരം അഞ്ച് മണിക്ക് നെഹ്റു ബാലവേദി സര്‍ഗവേദിയില്‍ പരിശീലന കളരി തുടങ്ങും. പങ്കെടുക്കുന്നവര്‍ ഇനി പറയുന്ന നമ്പറുകളില്‍ പേരു നല്‍കുകയോ 14 നു വൈകുന്നേരം 5 മണിക്ക് പരിശീലന സ്ഥലത്ത് എത്തുകയോ വേണം. ഫോണ്‍: 9048727202, 9400407815, 9744483501, 9447956151.

Leave a Reply

Your email address will not be published. Required fields are marked *