മടിയന്‍ കൂലോം നവീകരണത്തില്‍ പങ്കാളികളായി ക്ഷേത്ര ജീവനക്കാരും, ഭക്തജനങ്ങളും : ഫണ്ട് കൈമാറി

കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധ ക്ഷേത്ര കൂട്ടായ്മകളുടെയും ഭക്തജനങ്ങളുടെയും തറവാടുകളുടെയും നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ക്ഷേത്ര ജീവനക്കാരുടെ നേതൃത്വത്തില്‍ നാലമ്പലത്തിന് അകത്തേക്ക് പ്രവേശിക്കുന്ന കിഴക്കുഭാഗത്തെ പ്രവേശന കവാടത്തിലെ കട്ടിലപ്പടിയും വാതിലും പിത്തള പൊതിയുന്നതിനുള്ള ചിലവിലേക്കായുള്ള തുകയുടെ ഫണ്ട് ഏല്‍പ്പിക്കല്‍ ചടങ്ങ് ക്ഷേത്രത്തില്‍ വച്ച് നടന്നു. അത്തിക്കല്‍ ഇളമ ഗംഗാധരന്‍ ഇളയച്ഛന്‍ ശില്പി രാധാകൃഷ്ണന്‍ കുഞ്ഞിമംഗലത്തിന് തുക ഏല്‍പ്പിച്ചു. കൂടാതെ നാലമ്പലത്തിന് അകത്തേക്ക് പ്രവേശിക്കുന്ന പടിഞ്ഞാറേ വാതിലും കട്ടിലയും പിത്തള പൊതിയുന്നതിനുള്ള ഫണ്ട് താത്രവന്‍ രത്‌നാകരന്‍ കേളച്ചന്‍ വീടില്‍ നിന്നും ശില്പി രാധാകൃഷ്ണന്‍ കുഞ്ഞിമംഗലം ഏറ്റുവാങ്ങി. ക്ഷേത്ര നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ പി. ബാലകൃഷ്ണന്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. ക്ഷേത്ര ട്രസ്റ്റിമാരായ എന്‍.വി. ബേബിരാജ്, വി. നാരായണന്‍, കെ.വി. അശോകന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. വിജയന്‍, നവീകരണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ തോക്കാനം ഗോപാലന്‍, ഉണ്ണി പാലത്തിങ്കാല്‍, കുഞ്ഞി കണ്ണന്‍, ബാബു മയൂരി തുടങ്ങിയവരും മറ്റ് ഭക്തജനങ്ങളും സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *