നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ പൈനി തറവാട്ടില്‍ നടന്നു വരുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി ഭക്തിനിര്‍ഭരമായ രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി. കോട്ടം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്ര പരിസരത്തു നിന്നാണ് ഘോഷയാത്ര തുടങ്ങിയത്. വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍, താലപ്പൊലിയേന്തിയ ബാലികമാര്‍ എന്നിവര്‍ അണി നിരന്നു. യജ്ഞത്തിന്റെ ആറാം ദിവസമായ വ്യാഴാഴ്ച സ്യമന്തകോപാഖ്യാനം, രാജസൂയം, കുചേലോപാഖ്യാനം, സന്താനഗോപാലം, ഉദ്ധവോപദേശം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്യും. സമാപന ദിവസമായ വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്ക് സരസ്വതിസൂക്തം. ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസാദവിതരണത്തോടെ സമാപിക്കും. തറവാട്ടില്‍ ആദ്യമായി നടന്നു വരുന്ന ഭാഗവത സപ്താഹ യജ്ഞത്തില്‍ പട്ടളം മണികണ്ഠന്‍ നമ്പൂതിരിയാണ് ആചാര്യന്‍.