കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന്റെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപജീവന പുരസ്‌കാര വിതരണവും പോഷക മാസാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളില്‍ വിവിധ പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരവും ജില്ലയിലെ ഏറ്റവും കൂടുതല്‍ പച്ചതുരു ത്തുകള്‍ തയ്യാറാക്കിയ പഞ്ചായത്തിനുള്ള പുരസ്‌കാര വിതരണവും മുഴുവന്‍ വിദ്യാലയങ്ങളിലും ഹരിത കര്‍മ്മ സേന രൂപീകരിച്ചു മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച പഞ്ചായത്തിനുള്ള പുരസ്‌കാര വിതരണവും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു. ഇതോടൊപ്പം ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന ബി. ഡി ഒ പി. യൂ ജിനുള്ള യാത്രയയപ്പ് ചടങ്ങും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍പുരസ്‌കാരങ്ങള്‍ നല്‍കി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപജീവന പുരസ്‌കാരത്തില്‍ ഒന്നാം സ്ഥാനം അജാനൂരും രണ്ടാം സ്ഥാനം മടിക്കൈയും മൂന്നാം സ്ഥാനം ഉദുമ പഞ്ചായത്തും നേടി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത അധ്യക്ഷത വഹിക്കുകയും പോഷക മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളില്‍ വിജയികളായ വിവിധ പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാര വിതരണം നടത്തുകയും ചെയ്തു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പച്ചതു രുത്തുകള്‍ തയ്യാറാക്കിയ പഞ്ചായത്തിനുള്ള പുരസ്‌കാരം പള്ളിക്കര ഗ്രാമപഞ്ചായത്തും മുഴുവന്‍ വിദ്യാലയങ്ങളിലും ഹരിത കര്‍മ്മ സേന രൂപീകരിച്ച മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം പുല്ലൂര്‍- പെരിയ പഞ്ചായത്തും നേടി.ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന ബി. ഡി. ഒ പി. യൂജിനുള്ള യാത്രയപ്പ് ചടങ്ങും ഇതോടൊപ്പം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉപഹാര സമര്‍പ്പണം നടത്തി. ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുല്‍ റഹിമാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. കെ.വിജയന്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ലക്ഷ്മി തമ്പാന്‍, വി. ഗീത, എ. ദാമോദരന്‍,കെ വി രാജേന്ദ്രന്‍, ഷക്കീല ബഷീര്‍, എം.ജി. പുഷ്പ, പുഷ്പ ശ്രീധര്‍,ബി. ഡി. ഒ പി. യൂജിന്‍ എന്നിവര്‍ സംസാരിച്ചു.