തിരുവനന്തപുരം: മഹാനവമി പ്രമാണിച്ച് നാളെ (വെള്ളിയാഴ്ച) സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ കലണ്ടറുകളില്‍ പൂജവയ്പ്പ് ഒക്ടോബര്‍ 10ന് എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും ഒക്ടോബര്‍ 11 വെള്ളിയാഴ്ച അവധി നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്നാണ് അവധി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. നാളെ ബാങ്കുകള്‍ക്കും അവധിയാണ്.