രാജപുരം : കാസര്‍കോട് ജില്ലയില്‍ കിഴക്കന്‍ മലയോര കാര്‍ഷിക മേഖലയുടെ 90% കര്‍ഷക കുടുംബം ഉള്‍ക്കൊള്ളുന്ന കള്ളാര്‍ വില്ലേജ് കേന്ദ്രീകരിച്ച് ജില്ലയുടെ പല ഭാഗങ്ങളിലെ നുറോളം കര്‍ഷകരെ ഉള്‍പ്പെടുത്തി ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു. കര്‍ഷക മേഖലയുടെ സമഗ്ര വികസനം, നിയമപരമായി ലഭിക്കാനുള്ള കാര്‍ഷിക ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കുക, കൃഷിവകുപ്പ് നല്‍കുന്ന വിത്ത്, നടീല്‍ വസ്തുക്കള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കല്‍, പൂര്‍ണ്ണമായും ലാബ് ടെസ്റ്റ് ചെയ്ത വളം മാത്രം കൃഷിക്കാരില്‍ എത്തിക്കാന്‍ ശ്രമിക്കല്‍, പി എം കെ എസ് വൈയിലൂടെ യന്ത്രവത്കരണം നടപ്പിലാക്കുക, കര്‍ഷകന്റെ ഉത്പന്നം വില്‍ക്കാന്‍ വിപണി കണ്ടെത്തുക തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഉദ്ദേശലക്ഷ്യങ്ങളെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രസിഡന്റ് രഞ്ജിത്ത് നമ്പ്യാര്‍, സെക്രട്ടറി കുര്യന്‍ എംപി, ട്രഷറര്‍ ഷിനോ ഫിലിപ്പ്, ജോ. സെക്രട്ടറി വേണുഗോപാല്‍ പി, സമിതി അംഗം മധുസൂദനന്‍ മുണ്ടമാണി, എക്സിക്യൂട്ടീവ് അംഗം രാജീവന്‍ എം കെ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
ഭാരവാഹികള്‍ : രഞ്ജിത്ത് നമ്പ്യാര്‍ (പ്രസിഡന്റ്), കുര്യന്‍ എംപി (സെക്രട്ടറി), ഷിനോ ഫിലിപ്പ് (ട്രഷറര്‍),