ഉദുമ ഗ്രാമ പഞ്ചായത്തില്‍ കെടുകാര്യസ്ഥത ആരോപിച്ച് യുഡിഎഫ് മാര്‍ച്ച് നടത്തി

പാലക്കുന്ന് : ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിക്കുക, മെമ്പര്‍മാര്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനുള്ള വിവേചനം അവസാനിപ്പിക്കുക, കെട്ടിട നമ്പര്‍ നല്‍കുന്നതിനുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ഉദുമ ഗ്രാമ പഞ്ചായത്ത് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. ഡിസിസി പ്രസിഡന്റ് പികെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു.

ജനദ്രോഹ ഭരണമാണ് ഉദുമ പഞ്ചായത്തില്‍ നടക്കുന്നതെന്നും എല്ലാവര്‍ക്കും തുല്യനീതി നല്‍കിയില്ലെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്നും പി.കെ. ഭരണസമിതിയെ നോക്കുകുത്തികളാക്കി ഉദ്യോഗസ്ഥര്‍ തോന്നുന്നത് പോലെയാണ് കാര്യങ്ങള്‍ നടത്തുന്നത്. പിണറായി ഭരണം കേരളത്തില്‍ എല്ലാ കാലത്തും ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ കെ.ബി.എം ഷെരീഫ് അദ്ധ്യക്ഷനായി കണ്‍വീനര്‍ കെ.വി. ഭക്തവത്സലന്‍, കെ.പി.സി.സി. അംഗം ഹക്കിം കുന്നില്‍, ഡി.സി.സി. സെക്രട്ടറിമാരായ വി.ആര്‍ വിദ്യാസാഗര്‍, ഗീതാകൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീധരന്‍ വയലില്‍, ഉദുമ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കഞ്ഞി, പ്രഭാകരന്‍ തെക്കേക്കര, ഹാരിസ് അങ്കക്കളരി എന്നിവര്‍ പ്രസംഗിച്ചു.

പാലക്കുന്ന് ടൗണില്‍ നിന്ന് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ കെ.എ മുഹമ്മദലി, കൃഷ്ണന്‍ മാങ്ങാട്, ഹമീദ് മാങ്ങാട്, വാസു മാങ്ങാട്, ബി ബാല കൃഷ്ണന്‍, ശ്രീജ പുരുഷോത്തമന്‍,അന്‍വര്‍ മാങ്ങാട്, താജുദ്ദീന്‍ കോട്ടിക്കുളം, പുരുഷോത്തമന്‍ മുല്ലച്ചേരി,കരീം നാലാംവാതുക്കല്‍, ലക്ഷ്മി ബാലന്‍,പി.പി ശ്രീധരന്‍, മജീദ് മാങ്ങാട്,ഷിബു കടവങ്ങാനം,പുഷ്പ ശ്രീധരന്‍, കെ.വി. ശോഭന, രൂപേഷ് പള്ളം,സുബൈര്‍ പാക്യാര,ഗിരീഷ് നമ്പ്യാര്‍, എം പുരുഷോത്തമന്‍ നായര്‍,സലാം കളനാട് പഞ്ചായത്ത് മെമ്പര്‍മാരായ സൈനബ അബൂബക്കര്‍, നഫീസ പാകാര, ചന്ദ്രന്‍ നാലാം വാതുക്കല്‍, സുനില്‍ മൂലയില്‍, ബഷീര്‍ പാക്യാര, യാസ്മിന്‍ റഷീദ്, ബിന്ദു സുധന്‍, ശകുന്തള എന്നിവര്‍ അണി നിരന്നു.

Leave a Reply

Your email address will not be published. Required fields are marked *