കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം വ്യാപാര ഭവനില്‍ നടന്നു.

രാജപുരം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം വ്യാപാര ഭവനില്‍ വെച്ച് നടന്നു.
യൂണിറ്റ് പ്രസിഡന്റ് രാജി സുനിലിന്റെ അധ്യക്ഷതയില്‍ വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് രേഖ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എന്‍.മധു, സെക്രട്ടറി എം.എം സൈമണ്‍, ട്രഷറര്‍ സുധാകരന്‍ കെ, വനിതാ വിംഗ് യൂണിറ്റ് ഇന്‍ ചാര്‍ജ് ജോബി തോമസ്,
സംസ്ഥാന കൗണ്‍സില്‍ അംഗം സുനിത ശ്രീധരന്‍, ജില്ലാ ജോയിന്‍ സെക്രട്ടറി ഉഷ അപ്പുക്കുട്ടന്‍, എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് – പാണത്തൂര്‍ ദേശീയപാത ഉടന്‍ പൂര്‍ത്തീകരിക്കുക, ജില്ലയില്‍ എയിംസ് അനുവദിക്കുക, പൂടങ്കല്ല് താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉറപ്പുവരുത്തുക എന്നിവ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കളഞ്ഞു കിട്ടിയ സ്വര്‍ണം തിരിച്ചേല്‍പ്പിച്ച് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ ഉഷാ അപ്പുക്കുട്ടനെയും, മികച്ച സംരംഭകയായി തിരഞ്ഞെടുത്ത ദീപാ ഷിജുവിനെ യോഗത്തില്‍ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി രമ്യ രാജീവന്‍ സ്വാഗതവും, യൂണിറ്റ് ട്രഷറര്‍ ഡാഫി ആന്‍ഡ്രൂസ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍ :
ഡെയ്‌സി തോമസ് (പ്രസിഡന്റ്),
രമ്യ രാജീവന്‍ (സെക്രട്ടറി),
ഡാഫി ആന്‍ഡ്രൂസ് ( ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *