കാഞ്ഞങ്ങാട്: സാമ്പത്തിക രംഗത്ത് മൂല്യങ്ങളെ ഉള്‍ക്കൊള്ളുകയും തന്റെ ബിസിനസ്സ് സാമ്രാജ്യത്ത് നടപ്പിലാക്കുകയും ചെയ്ത മഹാനാണ് രത്തന്‍ ടാറ്റയെന്നും മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ഉപജ്ഞാതാവായി ലോകം ടാറ്റയെ വാഴ്ത്തുകയാണെന്നും സപര്യ സാംസ്‌കാരിക സമിതി സംഘടിപ്പിച്ച അനുശോചന സമ്മേളനത്തില്‍ എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ അഭിപ്രായപ്പെട്ടു.മദ്യവ്യവസായവും പുകയില ഉത്പന്നങ്ങളുടെ വ്യവസായവും തന്റെ അജണ്ടയില്‍ ഇല്ലെന്നും രത്തന്‍ ടാറ്റ പ്രവര്‍ത്തിച്ചു കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നത് യുവ തലമുറയ്ക്ക് പ്രചോദനമാണെന്നും അദ്ദേഹം അനുസ്മരിച്ചു.ചടങ്ങില്‍ സപര്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രേമചന്ദ്രന്‍ ചോമ്പാല അദ്ധ്യക്ഷത വഹിച്ചു.ശ്രീദേവി അമ്പലപുരം, പ്രാപ്പൊയില്‍ നാരായണന്‍, ആനന്ദ കൃഷ്ണന്‍ എടച്ചേരി, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, അനില്‍കുമാര്‍ പട്ടേന,ലേഖ കാദംബരി, ശ്രീജിത്ത് ചീമേനി,അജിത് പാട്യം, ജയകൃഷ്ണന്‍ മാടമന, ഷിബു വെട്ടം, രഘുനാഥ് പൊതുവാള്‍ എന്നിവര്‍ സംസാരിച്ചു.