രാജപുരം: പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2025 മാര്‍ച്ച് 21,22, 23 തിയ്യതികളില്‍ നടക്കുന്ന തെയ്യം കെട്ട് ഉത്സവത്തിന് ആവശ്യമായ നെല്ല് സംഭരിക്കാന്‍ ചെറുപനത്തടി പാടശേഖരത്തില്‍ താനം കമ്മിറ്റി നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം 13 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഉപ്പള ഷെയ്ഖ് സായിദ് പൗണ്ടേഷന്‍ ഓള്‍ഡേജ് ഹോം മനേജിങ്ങ് ട്രസ്റ്റി ഇര്‍ഫാന ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയര്‍മാനും കരിക്കെ പഞ്ചായത്ത് പ്രസിഡന്റുമായ എന്‍ ബാലചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍ ബാലചന്ദ്രന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ കൂക്കള്‍ ബാലകൃഷ്ണന്‍, ബാത്തൂര്‍ ഭഗവതി ക്ഷേത്രം കഴകം പ്രസിഡന്റ് ഇ കെ ഷാജി,ദേവസ്ഥാന പ്രസിഡന്റ് സുകുമാരന്‍ നായര്‍ വളപ്പില്‍, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ താനത്തിങ്കാല്‍ എന്നിവര്‍ അറിയിച്ചു.