സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പള്ളിക്കര യൂണിറ്റ് കുടുംബ സംഗമം

പള്ളിക്കര : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പള്ളിക്കര യൂണിറ്റ് കുടുംബസംഗമം നടത്തി. മുതിര്‍ന്ന പെന്‍ഷണര്‍ മുന്‍ പ്രഥമാധ്യാപകന്‍ കരുവാക്കോട്ടെ എ. കണ്ണന്റെ വസതിയില്‍ ചേര്‍ന്ന സംഗമം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി. ഭഗീരഥി അധ്യക്ഷയായി. എ. കണ്ണന്‍, കെ. ഗോപാലന്‍ എന്നിവരെ ആദരിച്ചു.

ബട്ടത്തൂരിലെ കെ.രാമന്‍, പള്ളിപ്പുഴയിലെ മുഹമ്മദ് സാലിഹ് എന്നിവരെ വീടുകളില്‍ ചെന്ന് ആദരിച്ചു. പള്ളിക്കര പഞ്ചായത്ത് അംഗം രാധിക, യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ കെ.രവിവര്‍മ്മന്‍, കെ. നാണപ്പന്‍ നായര്‍, കുഞ്ഞിക്കണ്ണന്‍ വെളുത്തോളി, സെക്രട്ടറി എന്‍. അച്യുതന്‍, കെ.എസ്.എസ്.പി.യു. ജില്ല ട്രഷറര്‍ എസ്. ഗോപാലകൃഷ്ണന്‍, ബ്ലോക്ക് പ്രസിഡന്റ് ബി.പരമേശ്വരന്‍, ബ്ലോക്ക് കമ്മറ്റി അംഗം കൃഷ്ണന്‍ രാവണീശ്വരം, മുന്‍ ഡിവൈ. എസ്. പി ദാമോദരന്‍ തച്ചങ്ങാട്, മുന്‍ തഹസില്‍ദാര്‍ പൂച്ചക്കാട്ട് നാരായണന്‍, മുഹമ്മദ് കുഞ്ഞി ബേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *