പനത്തടി പഞ്ചായത്തിലെ 62 പട്ടികജാതി കുടുംബങ്ങള്‍ക്ക് അത്യുപാദനശേഷിയുള്ള തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

രാജപുരം: കാസര്‍ഗോഡ് സി.പി.സി.ആര്‍.ഐ കമ്പോണന്റ് പദ്ധതി പ്രകാരം പനത്തടി പഞ്ചായത്തിലെ 62 പട്ടികജാതികുടുംബങ്ങള്‍ക്ക്അത്യുപാദനശേഷിയുള്ള 460 തെങ്ങിന്‍ തൈകള്‍ വിതരണം നടത്തി.സി പി സി ആര്‍ ഐ സീനിയര്‍ സയന്റിസ്റ്റ്‌ഡോ :സുബ്രഹ്മണ്യന്‍ തെങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നൂതന കൃഷി രീതികളെ കുറിച്ച് സി പി സി ആര്‍ ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ: സി. തമ്പാന്‍ ക്ലാസ് എടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലത അരവിന്ദന്‍, അഡ്വ . കെ. രാധാകൃഷ്ണ ഗൗഡ, സുപ്രിയ ശിവദാസ് ,പഞ്ചാ യത്തംഗങ്ങളായ എന്‍. വിന്‍സെന്റ്, കെ. കെ വേണുഗോപാല്‍, പനത്തടി കൃഷി ഓഫീസര്‍ അരുണ്‍ ജോസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ശരത്ത്, ജില്ല എ.ഡി.സി അംഗം മൈക്കിള്‍.എം.പൂവത്താനിസീനിയര്‍ സിറ്റിസണ്‍ ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്തഗം കെ.ജെ ജെയിംസ് സ്വാഗതവും പ്രമോട്ടര്‍ കെ.അശ്വതി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *