ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

രാജപുരം :നവംബര്‍ 11, 12,18,19,20 തീയ്യതികളില്‍ നടക്കുന്ന അറുപത്തി മൂന്നാമത് ഹോസ്ദുര്‍ഗ് ഉപജില്ലാകലോത്സവത്തിന്റെ ലോഗോ പ്രകാശനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഹോസ്ദുര്‍ഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ മിനി ജോസഫിന് കൈമാറിക്കൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പി, പഞ്ചായത്ത് അംഗങ്ങളായ മിനി ഫിലിപ്പ്, ജെയിംസ് കെ ജെ ,അജിത്ത് കുമാര്‍ ബി,വിന്‍സെന്റ് എന്‍,സബിത വി,വനജ ഐത്തു, സ്‌കൂള്‍ മാനേജര്‍ മാരായ ഫാദര്‍ ഡിനോ കുമ്മാനിക്കാട്ട്, സുബീര്‍ പി, പി ടി എ പ്രസിഡന്റ് സജി എ സി, മിസിരിയ കെ, ഷൈനി ടോമി, സജി കുരുവിനാവേലില്‍, അനില്‍കുമാര്‍ കെ, എച്ച് വിഘ്‌നേശ്വര ഭട്ട്, സജി എം എ, റഫീക്ക് കെ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *