ചീമേനി ചെമ്പ്രങ്കാനത്തെ പി.കെ ശശിധരന്റെ പ്രാര്‍ത്ഥന പൂര്‍ത്തീകരിക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഹൊസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ എത്തി ക്ഷേത്രത്തില്‍ നെയ് വിളക്കും സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ണിത്താന്‍ വിജയിച്ചാല്‍ ഹൊസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ ഉണ്ണിത്താന്റെ പേരില്‍ അലങ്കാര പൂജ നടത്തും എന്നതായിരുന്നു ചീമേനി ചെമ്പ്രംകാ നത്തെ പി. കെ ശശിധരന്‍ എന്ന അനുയായിയുടെ പ്രാര്‍ത്ഥന. ശശിധരന്റെ പ്രാര്‍ത്ഥന ഫലിക്കുകയും ഉണ്ണിത്താന്‍ ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ ക്ക് കാസര്‍ഗോഡ് മണ്ഡലത്തില്‍ നിന്നും വിജയിയാവുകയും ചെയ്തു. എന്നാല്‍ എംപിയുടെ പലവിധ തിരക്കുകള്‍ കാരണം ശശിധരന്റെ പ്രാര്‍ത്ഥന നിറവേറ്റാന്‍ കഴിഞ്ഞില്ല.എന്നാല്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് നവരാത്രി ആഘോഷ നാളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ശശിധരനോടൊപ്പം ഹൊസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ എത്തി. ക്ഷേത്രത്തില്‍ എത്തിയ എംപിയെ ക്ഷേത്ര സര്‍വാധികാരി കുഞ്ഞിരാമന്‍ സ്വീകരിച്ച് ഷാള്‍ അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് എം.പി ക്ഷേത്രത്തില്‍ നെയ് വിളക്ക് സമര്‍പ്പിക്കുകയും മറ്റ് പൂജ വിധികള്‍ നടത്തുകയും ചെയ്തു. താന്‍ തികഞ്ഞ ഗണപതി ഭക്തനും ഒപ്പം ദേവി ഭക്തനുമാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ വിജയത്തില്‍ എത്തിച്ച ജനങ്ങളോട് ഏറെ കടപ്പെട്ടവനാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഹോസ്ദുര്‍ഗ് രാജേശ്വരി നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും ദേവി മഹാത്മ പാരായണവും വിവിധ പൂജകളും നടന്നുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *