ഇറാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നേരെ വന്‍ സൈബര്‍ ആക്രമണം. സര്‍ക്കാരിന്റെ മൂന്ന് പ്രധാന കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. ഇറാന്‍ ഒക്ടോബര്‍ ഒന്നിന് 200 മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പറഞ്ഞതിന് പിന്നാലെയാണ് സംഭവം.
ഇറാന്‍ സര്‍ക്കാരിന്റെ ജുഡീഷ്യറി ഉള്‍പ്പെടെ മൂന്ന് ശാഖകളിലും ശക്തമായ സൈബര്‍ ആക്രമണമാണ് നടന്നിരിക്കുന്നത്. സുപ്രധാന ഡാറ്റകള്‍ ചോര്‍ന്നതായും ഇറാന്‍ സുപ്രീം കൗണ്‍സില്‍ ഓഫ് സൈബര്‍ സ്പേസ് മുന്‍ സെക്രട്ടറി ഫിറൂസാബാദി പറഞ്ഞു. വൈദ്യുതി വിതരണം, മുന്‍സിപ്പല്‍ നെറ്റവര്‍ക്ക്, ഇന്ധന വിതരണം, പോര്‍ട്ടുകള്‍ തുടങ്ങി വിവിധ മേഖലകളെ ആക്രമണം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.