രാജപുരം: വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തേക്കുള്ള അമ്പലത്തറ-ആനക്കല്ല്, പറക്കളായി, എണ്ണപ്പാറ,പരപ്പ, വെള്ളരിക്കുണ്ട് റോഡ് വികസിപ്പിച്ച് മെക്കഡാം റോഡാക്കി മാറ്റണമെന്ന് സി.പി.ഐ.എം.ഏഴാംമൈല്‍ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം.രാജഗോപാലന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം കെ.മണികണ്ഠന്‍, ഏരിയാ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.ദാമോദരന്‍, യു. ഉണ്ണികൃഷ്ണന്‍, ജോഷി ജോര്‍ജ്ജ്, രജനി കൃഷ്ണന്‍, സുരേഷ് വയമ്പ്, പി.ഗംഗാധരന്‍ എന്നിവര്‍ സംബന്ധിച്ചു.പ്രജിത്ത്, ടി.പി. വന്ദന, ടി.അച്ചുതന്‍ എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു. സി. ബാബുരാജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ ശിവകുമാര്‍ രക്തസാക്ഷി പ്രമേയവും സി.പി. സവിത അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പി.നാരായണന്‍ പതാക ഉയര്‍ത്തി. സ്വാഗത സംഘം ചെയര്‍മാന്‍ എ സലീം സ്വാഗതം പറഞ്ഞു.