പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഇളയ ഭഗവതിയുടെ നര്‍ത്തകന്‍ തൈ വളപ്പില്‍ ഗോപാലന്‍ ആയത്താര്‍ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. 1997 ലെ ഭരണി ഉത്സവനാളിലായിരുന്നു മുളിയാര്‍ വീട് വയനാട്ടുകുലവന്‍ തറവാട്ടിനെ പ്രതിനിധീകരിച്ച് ആയത്താരായി കലശം കുളിച്ചത്. താമസം കുടുംസമേതം അരവത്ത് കണ്ടപ്പാട് ഭവനത്തിലാണെങ്കിലും സംസ്‌കാര ചടങ്ങുകള്‍ മുളിയാര്‍ വീട് തറവാടിലാണ് നടന്നത്.
ഭാര്യ : നാരായണി.
മക്കള്‍ : ഭാസ്‌കരന്‍, ശ്രീദേവി, അനിത, ലാളിതാക്ഷന്‍, അനീഷ. മരുമക്കള്‍ : അനിത, അശോകന്‍ (സഹകരണ ബാങ്ക് ജീവനക്കാരന്‍), ഭരതന്‍ (ഖത്തര്‍), പരേതനായ പുരുഷോത്തമന്‍.
സഹോദരങ്ങള്‍ : സരോജിനി (ഉദുമ), ടി. ഭാസ്‌കരന്‍ (മര്‍ച്ചന്റ് നേവി), ജാനകി (പള്ളം തെക്കേക്കര), ശാരദ (പട്ടത്താനം), ടി. രാഘവന്‍ (റിട്ട. ആര്‍മി സുബേദാര്‍,) പരേതരായ കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍.
സഞ്ചയനം ചൊവ്വാഴ്ച.