ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര പ്രസിഡന്റ്കെ. വി ബാലകൃഷ്ണന്‍ അന്തരിച്ചു

പാലക്കുന്ന്: ഉദുമ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്, ഉദയമംഗലം ‘ഹരിശ്രീ’ ഭവനത്തില്‍ കെ. വി. ബാലകൃഷ്ണന്‍ (69) അന്തരിച്ചു. പരേതരായ രാമുഞ്ഞിയുടെയും ചോയിച്ചിയുടെയും മകന്‍. കപ്പല്‍ ജോലിയില്‍ നിന്ന് വിരമിച്ച അദ്ദേഹം കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കേന്ദ്രകമ്മിറ്റി അംഗമായിരുന്നു . നിലവില്‍ എസ്.എന്‍. ഡി.പി. യോഗം ഉദുമ യൂണിയന്‍ വൈസ് പ്രസിഡന്റാണ്.
ശനിയാഴ്ച മഹാനവമി ഉത്സവ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി രാത്രി പത്ത് മണിക്ക് ശേഷമാണ് ക്ഷേത്രത്തില്‍ നിന്ന് തൊട്ടപ്പുറത്തുള്ള വീട്ടിലേക്ക് മടങ്ങിയത്. വിജയദശമി നാളില്‍ രാവിലെ വിദ്യാരംഭ ചടങ്ങില്‍ എത്താനുള്ളതിനാല്‍ നേരത്തേ ഉണര്‍ത്തണമെന്ന് ഭാര്യയോട് പറഞ്ഞിരുന്നുവെങ്കിലും പുലര്‍ച്ചെ അസ്വസ്ഥത സംശയിച്ച് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഹൃദയസ്തംഭനമായിരുന്നു.
ക്ഷേത്ര പ്രസിഡന്റായി ഈ ഡിസംബറില്‍ ആറു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയുള്ള യാദൃശ്ചികമരണം നാടിന് ദുഖമായി.ഈ കാലയളവില്‍ ക്ഷേത്രത്തില്‍ നടന്ന ഒട്ടേറെ നവീകരണ പ്രവര്‍ത്തികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.
ഭാര്യ: ചന്ദ്രിക. മക്കള്‍: രാരീഷ്, രാഹുല്‍ (ഇരുവരും മര്‍ച്ചന്റ് നേവി)
മരുമക്കള്‍: ധന്യ, പൂജ.സഹോദരങ്ങള്‍: കമലാക്ഷി (കൊളത്തൂര്‍), കെ.വി രാമചന്ദ്രന്‍ (മുന്‍ പ്രവാസി ), കെ.വി. രാഘവന്‍ (പ്രസിഡന്റ്, ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതി), വത്സല (അരവത്ത്), രാജീഭായ് (ബേഡകം), ഗീത (ചെറുവത്തൂര്‍), കെ. വി. ഉണ്ണികൃഷ്ണന്‍ (മര്‍ച്ചന്റ് നേവി).
സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *